തിരുവോണം ബംബർ 2026: 30 കോടിയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്

തിരുവോണം ബംബർ 2026: 30 കോടിയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തിയ 2026-ലെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു . ആകാംക്ഷകൾക്ക് വിരാമമിട്ട് 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു .​ഇന്ന് (സെപ്റ്റംബർ 26) നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത് . 500 രൂപ ടിക്കറ്റ് വിലയുണ്ടായിരുന്ന തിരുവോണം ബമ്പറിന് റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് ഇത്തവണ സംസ്ഥാനത്തുടനീളം ഉണ്ടായത് .​ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തുന്നത് . കോടീശ്വരനായ ഭാഗ്യവാൻ ആരാണെന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്. സമ്മാനാർഹമായ ടിക്കറ്റ് പാലാ കേന്ദ്രീകരിച്ചാണോ വിറ്റഴിഞ്ഞത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ സ്ഥിരീകരിക്കേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *