പാലാ: പാലാ–പൊൻകുന്നം റോഡിൽ കുമ്പാനിക്ക് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ യാത്രികരായ രണ്ടുപേർക്കാണ് പരിക്കേറ്റത്.അപകടം നടന്നയുടൻ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് റോഡിൽ അല്പസമയം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.
