ജീവിതനിലവാരത്തിൽ മെട്രോ നഗരങ്ങളെ പിന്നിലാക്കി കോട്ടയം; ‘ക്വാളിറ്റി ഓഫ് ലൈഫിൽ’ കേരളത്തിൽ ഒന്നാമത്

ജീവിതനിലവാരത്തിൽ മെട്രോ നഗരങ്ങളെ പിന്നിലാക്കി കോട്ടയം; ‘ക്വാളിറ്റി ഓഫ് ലൈഫിൽ’ കേരളത്തിൽ ഒന്നാമത്

​കോട്ടയം: മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ ആഗോള പട്ടികയിൽ രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളെ ബഹുദൂരം പിന്നിലാക്കി അക്ഷരനഗരിയായ കോട്ടയത്തിന് അഭിമാനനേട്ടം. പ്രശസ്ത ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് (Oxford Economics) ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ സർവേയിലാണ് കോട്ടയം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്.​’ക്വാളിറ്റി ഓഫ് ലൈഫ്’ (Quality of Life) സൂചികയിൽ 53.6 സ്കോർ നേടിയാണ് കോട്ടയം കേരളത്തിൽ ഒന്നാമതെത്തിയത്. തലസ്ഥാന നഗരമായ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയെ മറികടന്നാണ് കോട്ടയത്തിന്റെ ഈ കുതിപ്പ്.​രാജ്യത്തെ വൻകിട നഗരങ്ങളായ ബെംഗളൂരു (41.3), ന്യൂഡൽഹി (40.8), മുംബൈ (38.8), ഹൈദരാബാദ് (38.7) തുടങ്ങിയ മെട്രോകളെല്ലാം ജീവിതനിലവാര സൂചികയിൽ കോട്ടയത്തേക്കാൾ ഏറെ പിന്നിലാണ്.​മെട്രോ നഗരങ്ങളിലെ തിരക്കും മലിനീകരണവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഇല്ലാതെ, ശാന്തമായ അന്തരീക്ഷവും മികച്ച പരിസ്ഥിതി സൗഹൃദ ജീവിത സാഹചര്യങ്ങളും മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് കോട്ടയത്തെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നാക്കി മാറ്റുന്നത്. നഗരങ്ങളുടെ സമഗ്ര ആഗോള റാങ്കിങ്ങിൽ കോട്ടയം 696-ാം സ്ഥാനത്താണ് ഇടംപിടിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *