ന്യൂഡൽഹി: ടെലികോം ഉപഭോക്താക്കൾക്ക് ആശ്വാസമായി കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ വിപണിയിലേക്ക്. ജിയോ, എയർടെൽ, വോഡാഫോൺ-ഐഡിയ (Vi) തുടങ്ങിയ പ്രമുഖ കമ്പനികളാണ് പുതിയ പ്ലാനുകൾ നൽകുന്നത്. നിലവിൽ 28 ദിവസത്തെ പ്ലാനുകൾ നൽകുന്നതിനാൽ ഒരു വർഷത്തിൽ 13 തവണ ഉപഭോക്താക്കൾ റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. പുതിയ 30 ദിവസ പ്ലാനുകൾ എത്തുന്നതോടെ ഇനി പ്രതിവർഷം 12 തവണ മാത്രം റീചാർജ് ചെയ്താൽ മതിയാകും.
