പാലാ: പാലാ–പൊൻകുന്നം റോഡിൽ പൂവരണി കുമ്പാനിക്ക് സമീപം കാർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയുടെ മരണത്തിനിടയാക്കിയ കാറും സ്കൂട്ടറും തമ്മിലുള്ള അപകടം നടന്ന അതേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ റോഡിലെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുറ്റിയിലിടിച്ചാണ് തലകീഴായി മറിഞ്ഞത്. റോഡരികിലെ തോട്ടിലേക്ക് കാർ വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
