റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ ദാരുണമായി മരിച്ചു. കോട്ടയം പാലാ സ്വദേശിനി ജെയ്സി മോൾ (36), ജോബിന (26) എന്നിവരാണ് മരിച്ച മലയാളികൾ. വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിങ്ങിനായി പുറപ്പെട്ട നഴ്സുമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന നാല് നഴ്സുമാരും ഡ്രൈവറുമാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രാദേശിക അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
