കോട്ടയം: കുമാരനല്ലൂരിൽ നിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിനി നിമിഷ ഷാജി (26) യുടെ മൃതദേഹമാണ് കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള ആറ്റുകടവിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങിയ നിമിഷയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞ് കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

