പാലാ: സിനിമാ പ്രേമികൾക്ക് ആശ്വാസമായി പാലാ യൂണിവേഴ്സൽ തിയേറ്ററിലെ ടിക്കറ്റ് നിരക്കുകൾ കുറച്ചു. നവംബർ 1 മുതൽ റോയൽ സർക്കിൾ ടിക്കറ്റ് നിരക്ക് 150 രൂപയിൽ നിന്ന് 105 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ വഴിയും തിയേറ്റർ കൗണ്ടറുകൾ വഴിയും പ്രേക്ഷകർക്ക് പുതിയ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.

