ഉപഭോക്തൃ പരാതികളിൽ ഫ്ലിപ്കാർട്ട് ഒന്നാംസ്ഥാനത്ത്; 1.33 ലക്ഷം പരാതികൾ

ഉപഭോക്തൃ പരാതികളിൽ ഫ്ലിപ്കാർട്ട് ഒന്നാംസ്ഥാനത്ത്; 1.33 ലക്ഷം പരാതികൾ

ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ ഉപഭോക്തൃ പരാതികളിൽ ഫ്ലിപ്കാർട്ട് ഒന്നാംസ്ഥാനത്ത്. 2025ൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി ഫ്ലിപ്കാർട്ടിനെതിരെ ഏകദേശം 1.33 ലക്ഷം പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. ആമസോണിനെതിരെ 91,248 പരാതികളും മീഷോയ്‌ക്കെതിരെ 29,284 പരാതികളുമാണ് രജിസ്റ്റർ ചെയ്തത്. മറ്റു പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ മിന്ത്ര, നെറ്റ്മെഡ്സ്, സെപ്റ്റോ, ബ്ലിങ്കിറ്റ്, നാപ്‌ടോൾ, VLE ബസാർ, നൈക എന്നിവയും ഉയർന്ന പരാതികൾ ലഭിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. Excelsiorഓൺലൈൻ വാങ്ങലുമായി ബന്ധപ്പെട്ട് ഉൽപ്പന്നം ലഭിക്കാത്തത് ആയിരുന്നു ഏറ്റവും കൂടുതൽ പരാതികൾക്ക് കാരണമായത്. തെറ്റായ ഉൽപ്പന്നം ലഭിക്കൽ, റീഫണ്ട് നൽകാത്തത്, ഉൽപ്പന്നം മാറ്റി നൽകാൻ വിസമ്മതിക്കൽ, കേടായ ഉൽപ്പന്നങ്ങൾ, വ്യാജ ഉൽപ്പന്നങ്ങൾ തുടങ്ങിയ പരാതികളും ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി ലഭിച്ചിട്ടുണ്ട്. അതേസമയം, 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി ₹91 കോടിയിലധികം റീഫണ്ട് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയതായും കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിൽ ₹63 കോടിയിലധികം ഇ-കൊമേഴ്‌സ് പരാതികളുമായി ബന്ധപ്പെട്ടതായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *