വ്യാജ ലിങ്കാണോ, ഫോൺ നമ്പർ തട്ടിപ്പിന്റേതാണോ? വാട്‌സ്ആപ്പിലൂടെ പരിശോധിക്കാം

വ്യാജ ലിങ്കാണോ, ഫോൺ നമ്പർ തട്ടിപ്പിന്റേതാണോ? വാട്‌സ്ആപ്പിലൂടെ പരിശോധിക്കാം

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംശയമുള്ള ഡിജിറ്റൽ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ പൊതുജനങ്ങൾക്ക് സഹായകരമായ സേവനം പരിചയപ്പെടുത്തി കേരള പൊലീസ്. വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുന്നതിലൂടെ ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്‌സൈറ്റ് ലിങ്കുകൾ, ഇ-മെയിൽ വിലാസങ്ങൾ, ഐ.പി. അഡ്രസുകൾ, എസ്.എം.എസ് സന്ദേശങ്ങൾ, ആപ്ലിക്കേഷൻ ഫയലുകൾ തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യമുണ്ടെന്നാണ് കേരള പൊലീസ് പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നത്.

അപരിചിതമായ നമ്പറിൽ നിന്നുള്ള ഫോൺകോൾ, സംശയകരമായ ലിങ്ക്, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സന്ദേശം തുടങ്ങിയവ ലഭിക്കുമ്പോൾ അതിന്റെ വിശ്വാസ്യത ഉറപ്പാക്കാതെ പ്രതികരിക്കുന്നത് സാമ്പത്തിക നഷ്ടത്തിനും വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകുന്നതിനും കാരണമാകാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ചശേഷം മാത്രം തുടർനടപടി സ്വീകരിക്കുന്നത് സുരക്ഷിതമാണ്.

കേരള പൊലീസിന്റെ അറിയിപ്പ് പ്രകാരം 9497964163 എന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്ത് സംശയമുള്ള വിവരങ്ങൾ പരിശോധിക്കാം. സൈബർ തട്ടിപ്പുകൾ തടയുന്നതിൽ പൊതുജന ബോധവൽക്കരണത്തിന് ഏറെ പ്രാധാന്യമുണ്ട്. OTP, PIN, പാസ്‌വേഡ്, CVV തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവയുടെ ഉറവിടം പരിശോധിക്കണമെന്നും ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *