​സ്വകാര്യ വിമാന യാത്ര വിവാദം: ആഞ്ഞടിച്ച് വി. ഡി. സതീശൻ

​സ്വകാര്യ വിമാന യാത്ര വിവാദം: ആഞ്ഞടിച്ച് വി. ഡി. സതീശൻ

​സ്വകാര്യ വിമാന യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ രംഗത്ത്. മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ചെലവ് ഒഴിവാക്കാനും സമയലാഭത്തിനുമായാണ് ഇത്തരമൊരു യാത്ര നടത്തിയത്, ഇനിയും ആവശ്യമായി വന്നാൽ സഞ്ചരിക്കും. അതിനായി സർക്കാരിന്റെ ഖജനാവിലെ പണമല്ല ഉപയോഗിച്ചത്. യാത്രയ്ക്കായി പണം മുടക്കിയത് ആരാണെന്ന് പൊതുമധ്യത്തിൽ വെളിപ്പെടുത്തേണ്ട യാതൊരു ബാധ്യതയുമില്ല” എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *