പാലാ ഞൊണ്ടിമാക്കൽ കവലയിൽ വീണ്ടും അപകടം: കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചു

പാലാ ഞൊണ്ടിമാക്കൽ കവലയിൽ വീണ്ടും അപകടം: കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചു

പാലാ: ഞൊണ്ടിമാക്കൽ കവലയിൽ അപകടങ്ങളുടെ പരമ്പര തുടരുന്നു. കഴിഞ്ഞ ദിവസം ഇതേ ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടിരുന്ന പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടർ വീണ്ടും മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.​മറ്റൊരു സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യവേയാണ് കവല മുറിച്ചുകടക്കുകയായിരുന്ന മറ്റൊരു സ്കൂട്ടറുമായി വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.​തുടർച്ചയായി അപകടങ്ങൾ പതിവാകുന്ന ഞൊണ്ടിമാക്കൽ കവലയിൽ ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *