സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,068 കോടി രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,068 കോടി രൂപ അനുവദിച്ച് സർക്കാർ

​സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഇതിനായി 1,068 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ട് വീടുകളിലെത്തിയും തുക ലഭ്യമാക്കാനുള്ള നടപടികൾ ധനവകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. പെൻഷൻ കുടിശ്ശികയില്ലാതെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *