കോട്ടയത്ത് ശക്തമായ മഴ: വാഗമൺ കാരിക്കാട് ഉരുൾപൊട്ടൽ;തീക്കോയിയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം

കോട്ടയത്ത് ശക്തമായ മഴ: വാഗമൺ കാരിക്കാട് ഉരുൾപൊട്ടൽ;തീക്കോയിയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം

​കോട്ടയം: കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. വാഗമണ്ണിന് സമീപമുള്ള കാരിക്കാട് ഭാഗത്ത് കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടിയതായി റിപ്പോർട്ട്. ഇതോടൊപ്പം തീക്കോയി മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതായും സംശയമുണ്ട്. ​കനത്ത മഴയെത്തുടർന്ന് മലയോര റോഡുകളിൽ മലവെള്ളപ്പാച്ചിലും ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്. ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. മലയോര മേഖലകളിലേക്കുള്ള അനാവശ്യ രാത്രിയാത്രകൾ ഒഴിവാക്കാനും നദീതീരങ്ങളിലും മലഞ്ചെരിവുകളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും മുന്നറിയിപ്പുണ്ട്. റവന്യൂ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *