ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അഫ്സൽ കസ്റ്റഡിയിൽ

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അഫ്സൽ കസ്റ്റഡിയിൽ

പരിയാരം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പരിയാരം സ്വദേശിനി എമിൽഡ (22) ആണ് ഭർത്താവിന്റെ വസതിയിൽ ജീവനൊടുക്കിയത്. സംഭവത്തെത്തുടർന്ന് ഭർത്താവ് അഫ്സലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.​ഈ മാസം ആറാം തീയതിയാണ് എമിൽഡയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ പഠനകാലത്ത് പഠിക്കാൻ ഏറെ മിടുക്കിയായിരുന്ന എമിൽഡ, കുടുംബത്തിലെ ഏക മകളായിരുന്നു. ഐസിഎസ്ഇ സ്കൂളിൽ പഠിക്കുന്ന കാലത്താണ് അഫ്സലുമായി പരിചയപ്പെടുന്നതും തുടർന്ന് പ്രണയത്തിലാകുന്നതും.​സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടിലുള്ള എമിൽഡയുടെ കുടുംബം മറ്റൊരു മതവിഭാഗത്തിൽപ്പെട്ട അഫ്സലുമായുള്ള ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതിരുന്ന എമിൽഡ, അഫ്സലിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും, അഫ്സലിന്റെ കുടുംബത്തോടൊപ്പം ഒരുമിച്ചു താമസിച്ചു വരികയുമായിരുന്നു.​മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ദുരൂഹതകളെക്കുറിച്ചും പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അഫ്സലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *