കോട്ടയം: ജില്ലയിലെ വിവിധ ആയുർവേദ–വെൽനസ്സ് സ്പാകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ‘ഓപ്പറേഷൻ സ്പാ’ പരിശോധനയിൽ 37 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. ചങ്ങനാശ്ശേരിയിലെ ‘നമസ്തേ വെൽനെസ്’ സ്പായ്ക്കെതിരെ പോലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

