പാലാ ഭരണങ്ങാനത്ത് വൃദ്ധരെ പൂട്ടിയിട്ട് പാർപ്പിച്ചിരുന്ന വ്യാജ വൃദ്ധമന്ദിരം പോലീസ് പൂട്ടിച്ച് നടപടി സ്വീകരിച്ചു

പാലാ ഭരണങ്ങാനത്ത് വൃദ്ധരെ പൂട്ടിയിട്ട് പാർപ്പിച്ചിരുന്ന വ്യാജ വൃദ്ധമന്ദിരം പോലീസ് പൂട്ടിച്ച് നടപടി സ്വീകരിച്ചു

ഭരണങ്ങാനത്ത് യാതൊരുവിധ ഔദ്യോഗിക രേഖകളോ അനുമതിയോ ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചുവന്ന വൃദ്ധമന്ദിരമാണ് പോലീസ് ഇടപെട്ട് പൂട്ടിച്ചത്. അന്തേവാസികളായ പ്രായമായവരെ പൂട്ടിയിട്ട് പാർപ്പിച്ചിരുന്ന നിലയിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ​മാക്കുളം സ്വദേശിയായ യുവാവും നിഷ എന്ന സ്ത്രീയും ചേർന്നാണ് ഈ സ്ഥാപനം നടത്തിവന്നിരുന്നത്. എന്നാൽ, മാക്കുളം സ്വദേശിയായ ഷിജോയെ നിഷ കെണിയിൽപ്പെടുത്തിയതാണെന്ന് ഷിജോയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പരിശോധനയ്ക്കായി സ്ഥലത്തെത്തിയ പോലീസ് സംഘം സ്ഥാപനത്തിന്റെ രേഖകൾ പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *