പാലായിൽ ഇടിമിന്നലേറ്റ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തകർന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

പാലായിൽ ഇടിമിന്നലേറ്റ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തകർന്നു; ഗതാഗതക്കുരുക്ക് രൂക്ഷം

​പാലാ: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ ഇടിമിന്നലിൽ തകർന്നു. സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെയും ജനറൽ ആശുപത്രി ജംഗ്ഷനിലെയും സിഗ്നൽ ലൈറ്റുകൾക്കാണ് കഴിഞ്ഞദിവസമുണ്ടായ ശക്തമായ മിന്നലിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചത്. ​സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായതോടെ നഗരത്തിൽ പലയിടത്തും വാഹനഗതാഗതം താറുമാറായി. തിരക്കേറിയ സമയങ്ങളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. കേടായ ലൈറ്റുകൾ വേഗത്തിൽ നന്നാക്കി ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *