ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം ജില്ലയിൽ വീണ്ടും ശക്തമായ മഴ ആരംഭിച്ചു. ഇന്ന് (ഓഗസ്റ്റ് 6) ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
