സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഇനി നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമാകും. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പെൻഷൻ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്നതിനാൽ വിതരണം കൂടുതൽ സുതാര്യവും വേഗത്തിലുമാകുമെന്ന് അധികൃതർ അറിയിച്ചു. ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി പുതുക്കി നൽകണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിച്ചു.
