ഇ-ചെല്ലാനിൽ നിന്ന് നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന പ്രചാരണം വ്യാജം: മോട്ടോർ വാഹന വകുപ്പ്

ഇ-ചെല്ലാനിൽ നിന്ന് നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന പ്രചാരണം വ്യാജം: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഇ-ചെല്ലാനുകളിൽ നിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് (MVD) അറിയിച്ചു. ​ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വകുപ്പ് ‘പൊതുജന ശ്രദ്ധയ്ക്ക്’ എന്ന പേരിൽ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്. നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കാൻ നിലവിൽ യാതൊരുവിധ ഉത്തരവോ നിർദ്ദേശമോ മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ​സമൂഹമാധ്യമങ്ങളിലൂടെ വരുന്ന വ്യാജവാർത്തകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും വകുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്ക് സർക്കാർ പോർട്ടലുകളെയോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണമെന്നും എം.വി.ഡി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *