വയനാട്ടിലെ പുത്തുമലയിൽ 17 ജീവനുകൾ കവർന്നെടുത്ത ഉരുൾപൊട്ടൽ ദുരന്തത്തിന് ഏഴ് വർഷം. 2019 ഓഗസ്റ്റ് 8ന് കനത്ത മഴയെ തുടർന്ന് പുത്തുമലയിൽ ഉണ്ടായ വൻ ഉരുൾപൊട്ടൽ പ്രദേശത്തെ വലിയ നാശത്തിലേക്ക് തള്ളിവിട്ടു. നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നതോടൊപ്പം നിരവധി കുടുംബങ്ങളുടെ ജീവിതവും ദുരന്തത്തിൽ തകർന്നു. പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ദുരന്തത്തിന് പിന്നാലെ പ്രദേശവാസികളുടെ പുനരധിവാസവും വീടുകളുടെ പുനർനിർമാണവും ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ചില കുടുംബങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന പരാതികളും ഉയർന്നിരുന്നു. 2024ലെ വയനാട് ദുരന്തത്തിന് ശേഷം പുത്തുമലയുടെ അനുഭവം വീണ്ടും ചർച്ചയാകുകയും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷയും ശാസ്ത്രീയമായ പുനരധിവാസവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ശക്തമാകുകയും ചെയ്ത്തു. പുതുമല ദുരന്തത്തിന്റെ ഏഴാം വാർഷികത്തിലും ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമകൾക്ക് മുന്നിൽ വയനാട് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.
