പാല ന്യൂസ് 24×7 | 05 ഓഗസ്റ്റ് 2026
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
🟠 ഓറഞ്ച് അലർട്ട്
- പത്തനംതിട്ട
- കോട്ടയം
- ഇടുക്കി
- കണ്ണൂർ
- കാസർകോട്
🟡 യെല്ലോ അലർട്ട്
- കോഴിക്കോട്
- വയനാട്
- മലപ്പുറം
- പാലക്കാട്
- തൃശൂർ
- എറണാകുളം
- ആലപ്പുഴ
കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷാ നിർദേശങ്ങൾ:
- വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അനാവശ്യ യാത്ര ഒഴിവാക്കുക.
- മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കുക.
- കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുക.
- അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടുക.
