​ജർമ്മനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; റൊമാനിയൻ പൗരൻ കസ്റ്റഡിയിൽ

​ജർമ്മനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; റൊമാനിയൻ പൗരൻ കസ്റ്റഡിയിൽ

​ബർലിൻ: ജർമ്മനിയിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. എറണാകുളം കാലടി സ്വദേശി സിവിൻ ജോണി, കൊല്ലം സ്വദേശിനി അഞ്ജലി, ഇടുക്കി സ്വദേശിനി നോവ സാബു എന്നിവരാണ് മരിച്ചത്. ​ഫ്ലാറ്റിന് മനഃപൂർവം തീയിട്ടതാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ ജർമ്മൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണവും മറ്റ് സാഹചര്യങ്ങളും കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *