9 ദിവസമായി ശിവസൂര്യയെ കാണാനില്ല; 17കാരനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

9 ദിവസമായി ശിവസൂര്യയെ കാണാനില്ല; 17കാരനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയ ശിവസൂര്യയെ ഒമ്പത് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊക്ലി പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ശിവസൂര്യ പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പോലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കാണാതായി എട്ടാം ദിവസമാണ് പൊലീസ് നായയെ ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്. വീട്ടുകാരുടെ സംശയത്തെ തുടർന്ന് മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നേരത്തെ ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. തെരച്ചിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി തലശ്ശേരി എഎസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകാനാണ് തീരുമാനം. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *