സ്മൃതി ഇറാനിയെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

സ്മൃതി ഇറാനിയെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രഖ്യാപിച്ച പുതിയ ദേശീയ ടീമിലാണ് സ്മൃതി ഇറാനിക്ക് സുപ്രധാന സംഘടനാ ചുമതല ലഭിച്ചത്. സ്മൃതി ഇറാനിയെ കൂടാതെ വിനോദ് താവ്ഡെ, സുനിൽ ബൻസാൽ, ബിപ്ലബ് കുമാർ ദേബ്, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ എന്നിവരെയും ദേശീയ ജനറൽ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വന്നതായി ബിജെപി അറിയിച്ചു.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടതിന് ശേഷമുള്ള സ്മൃതി ഇറാനിയുടെ ബിജെപി കേന്ദ്രസംഘടനയിലെ പ്രധാന തിരിച്ചുവരവായാണ് പുതിയ ചുമതല വിലയിരുത്തപ്പെടുന്നത്. പുതിയ ദേശീയ ടീമിൽ 13 ദേശീയ വൈസ് പ്രസിഡന്റുമാരെയും 16 ദേശീയ സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *