ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ലിഫ്റ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 50കാരി മരിച്ചു. അപ്പാർട്ട്മെന്റിൽ മകള്‍ക്കും കൊച്ചുമകനുമൊപ്പം ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ വനിത ലിഫ്റ്റിനും കെട്ടിടത്തിനുമിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് മകളും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ലിഫ്റ്റിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്നും സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപ്പാർട്ട്മെന്റുകളിലെ ലിഫ്റ്റുകളുടെ കൃത്യമായ അറ്റകുറ്റപ്പണിയും സുരക്ഷാ പരിശോധനയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ് അപകടം

