റിലയൻസിന്റെ പുതിയ കളി; ഇനി ₹10 മുതൽ ഐസ്ക്രീം, പ്രമുഖ ബ്രാൻഡുകൾക്ക് വെല്ലുവിളി

റിലയൻസിന്റെ പുതിയ കളി; ഇനി ₹10 മുതൽ ഐസ്ക്രീം, പ്രമുഖ ബ്രാൻഡുകൾക്ക് വെല്ലുവിളി

ഇന്ത്യൻ ഐസ്ക്രീം വിപണിയിലേക്ക് ശക്തമായ പ്രവേശനവുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. ‘ബോംബെ ക്രീമറി’ എന്ന പുതിയ ബ്രാൻഡാണ് കമ്പനി പുറത്തിറക്കിയത്. വെറും ₹10 മുതൽ വില ആരംഭിക്കുന്ന ഐസ്ക്രീം ഉൽപന്നങ്ങളാണ് ബ്രാൻഡിലൂടെ വിപണിയിലെത്തുന്നത്. കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ തുടങ്ങി വിവിധ രൂപങ്ങളിലുള്ള ഉൽപന്നങ്ങൾ ബോംബെ ക്രീമറിയുടെ ശ്രേണിയിൽ ഉൾപ്പെടുന്നു. യഥാർഥ ഡയറി ക്രീം ഉപയോഗിച്ചാണ് ഉൽപന്നങ്ങൾ തയ്യാറാക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

നിലവിൽ പശ്ചിമേന്ത്യയിലാണ് ബോംബെ ക്രീമറി ലഭ്യമാകുന്നത്. പിന്നീട് രാജ്യവ്യാപകമായി വിതരണം വ്യാപിപ്പിക്കാനാണ് റിലയൻസിന്റെ പദ്ധതി. അമൂൽ, മദർ ഡയറി, ക്വാളിറ്റി വാൾസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ശക്തമായ സാന്നിധ്യമുള്ള വിപണിയിലാണ് റിലയൻസിന്റെ പുതിയ നീക്കം. കുറഞ്ഞ വിലയും കമ്പനിയുടെ വിപുലമായ റീട്ടെയിൽ വിതരണ ശൃംഖലയും ഉപയോഗിച്ച് വിപണിയിൽ വലിയ പങ്ക് നേടുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *