8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് ക്യാമറയിൽ കുടുങ്ങി

8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് ക്യാമറയിൽ കുടുങ്ങി

ബെംഗളൂരുവിൽ 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് ലോകായുക്തയുടെ കെണിയിൽ കുടുങ്ങി. സെൻട്രൽ ജിഎസ്ടി സൗത്ത് ഡിവിഷൻ-4 സൗത്ത് കമ്മീഷണറേറ്റിലെ സൂപ്രണ്ടായ മോഹിത് പ്രതാപ് സിങ് ആണ് പിടിയിലായത്. ബെംഗളൂരു സിറ്റി ലോകായുക്ത നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.

സയ്യിദ് സമീർ എന്ന വ്യവസായിയുടെ പരാതിയെ തുടർന്നാണ് ലോകായുക്ത ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. കേന്ദ്ര ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കാനും തനിക്കെതിരായതായി പറയുന്ന വ്യാജ പരാതി അവസാനിപ്പിക്കാനുമായി 8 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ലോകായുക്തയുടെ ആരോപണം. തുടർന്ന് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് കെണിയൊരുക്കുകയായിരുന്നു.

കോറമംഗലയിലെ കേന്ദ്രീയ സദനിലുള്ള ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ചേംബറിൽ വെച്ചാണ് പണം കൈമാറിയത്. ഇടനിലക്കാരൻ മുഖേന പണം സ്വീകരിക്കുന്നതിനിടെയാണ് ലോകായുക്ത സംഘം മോഹിത് പ്രതാപ് സിങ്ങിനെ പിടികൂടിയത്. ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് ആരോപിക്കുന്ന സൽമാൻ ഷെയ്ഖിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7A പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണെന്ന് ലോകായുക്ത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *