മുഖ്യമന്ത്രി വി.ഡി. സതീശനുമായി പരസ്യമായി വാക്കുതർക്കത്തിലേർപ്പെടുകയും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലാകുകയും ചെയ്ത ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിലാണ് ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചേന്തിയിലെ ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞതെന്നാണ് വിവരം. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നുവെന്നും അവസാന നിമിഷം പങ്കെടുക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നും ചേന്തി അനിൽ ആരോപിച്ചിരുന്കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ നടപടി സ്വീകരിക്കും. ഇന്ന് തന്നെ സസ്പെൻഷൻ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
