ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമത്തിൽ പുതിയ മാറ്റം വരുന്നു. ലേണേഴ്‌സ് ടെസ്റ്റിന് പിന്നാലെ ഹസാർഡ് ടെസ്റ്റ് കൂടി ഏർപ്പെടുത്താനാണ് തീരുമാനം. ഡിസംബർ 1 മുതൽ പുതിയ പരീക്ഷാ സംവിധാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.
റോഡിൽ വാഹനമോടിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടസാധ്യതകൾ തിരിച്ചറിയാനും സുരക്ഷിതമായി പ്രതികരിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുന്നതിനാണ് ഹസാർഡ് ടെസ്റ്റ് ലക്ഷ്യമിടുന്നത്. റോഡിലെ വിവിധ സാഹചര്യങ്ങൾ, അപകടസാധ്യതകൾ, മറ്റ് വാഹനങ്ങളുടെ നീക്കങ്ങൾ തുടങ്ങിയവ മനസ്സിലാക്കി ആവശ്യമായ സമയത്ത് ശരിയായ പ്രതികരണം നടത്താനുള്ള കഴിവ് ഇതിലൂടെ വിലയിരുത്തും.
നിലവിൽ ലൈസൻസ് നേടുന്നതിനുള്ള പ്രധാന ഘട്ടങ്ങളിലൊന്നാണ് ലേണേഴ്‌സ് ടെസ്റ്റ്. ഇതിന് പുറമേ ഹസാർഡ് ടെസ്റ്റ് കൂടി വരുന്നതോടെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നവരുടെ റോഡ് സുരക്ഷാ ബോധവും അപകടങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവും കൂടുതൽ പ്രാധാന്യമാകും. പുതിയ സംവിധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

