വിദേശ പഠന മോഹത്തിന് ഇടിവ്; രണ്ട് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 31% കുറവ്

വിദേശ പഠന മോഹത്തിന് ഇടിവ്; രണ്ട് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 31% കുറവ്

വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 31 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ കണക്കുകൾ പ്രകാരം 2023ൽ 8,94,758 വിദ്യാർഥികളാണ് പഠനത്തിനായി വിദേശത്തേക്ക് പോയത്. 2024ൽ ഈ എണ്ണം 7,60,060 ആയി കുറഞ്ഞു. 2025 ആയപ്പോഴേക്കും വിദേശ പഠനത്തിനായി പോയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 6,19,264 ആയി വീണ്ടും താഴുകയായിരുന്നു. 4,45,580 ആയിരുന്ന വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം 2023 വരെ തുടർച്ചയായി ഉയർന്നിരുന്നു. എന്നാൽ പിന്നീട് സ്ഥിതിയിൽ മാറ്റമുണ്ടായി. വിദേശ സർവകലാശാലകൾ ഇന്ത്യയിൽ തന്നെ ക്യാംപസുകൾ ആരംഭിക്കുന്നതും വിദ്യാർഥികളുടെ വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ഘടകമായി മാറുന്നുണ്ട്. ഓസ്‌ട്രേലിയ, ഇറ്റലി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നതിനായി യു.ജി.സി പ്രാഥമിക അനുമതിപത്രങ്ങൾ നൽകിയിട്ടുണ്ട്.അതേസമയം, ഐഐടികളും ഐഐഎമ്മുകളും ഉൾപ്പെടെയുള്ള ഇന്ത്യൻ സ്ഥാപനങ്ങളും വിദേശത്ത് ക്യാംപസുകൾ ആരംഭിച്ച് ആഗോള സാന്നിധ്യം വർധിപ്പിക്കുകയാണ്. ‘സ്റ്റഡി ഇൻ ഇന്ത്യ’ പോലുള്ള പദ്ധതികളും ഇന്ത്യയിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *