കോൺഗ്രസുകാരുടെ തമ്മിൽത്തല്ല്; രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസുകാരുടെ തമ്മിൽത്തല്ല്; രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ചിറയിൻകീഴിലെ ഒരു വീട്ടിൽ നടന്ന കുടുംബയോഗത്തിനിടെയാണ് തർക്കം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. എംഎൽഎയ്ക്കൊപ്പം എത്തിയ പിഎ യോഗത്തിൽ പങ്കെടുത്തതിനെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം. തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ രമ്യ ഹരിദാസ് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതേസമയം, എംഎൽഎ തങ്ങളെ ആക്രമിച്ചുവെന്ന ആരോപണവുമായി ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെയും ആരോപണങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *