പാലാ: പാലാ–തൊടുപുഴ സംസ്ഥാന പാതയിൽ പിഴകിൽ കാൽനടയാത്രക്കാരനെ കാറിടിച്ച് ഗുരുതര പരിക്ക്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സം നേരിട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
