വീട് നിർമ്മാണത്തിന് തിരിച്ചടി: സിമന്റ് വിലയിൽ വീണ്ടും വർധനവ്

വീട് നിർമ്മാണത്തിന് തിരിച്ചടി: സിമന്റ് വിലയിൽ വീണ്ടും വർധനവ്

​കൊച്ചി: സംസ്ഥാനത്ത് വീട് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായി സിമന്റ് വില ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിപണിയിൽ ഒരു ചാക്ക് സിമന്റിന് 15 രൂപ വരെ വർധിച്ചേക്കുമെന്നാണ് എം.കെ. റിസർച്ച് (MK Research) പുറത്തുവിട്ട പഠനം സൂചിപ്പിക്കുന്നത്. ​സിമന്റ് ഉൽപ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതാണ് നിർമ്മാതാക്കളെ വിലവർധനവിലേക്ക് നയിച്ച പ്രധാന ഘടകം. വിലക്കയറ്റം സാധാരണക്കാരായ വീട് നിർമ്മാതാക്കൾക്കും നിർമ്മാണ മേഖലയ്ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

Leave a Reply

Your email address will not be published. Required fields are marked *