ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ബിരുദ വിദ്യാർഥിക്ക് ഇടിമിന്നലേറ്റു. ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിലാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് വിദ്യാർഥിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ ലഭ്യമാക്കി. വിദ്യാർഥിയുടെ പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതരും കോളേജ് മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് മോശം കാലാവസ്ഥയും ശക്തമായ ഇടിമിന്നലും തുടരുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

