‘ഇത് പാലയാണ്, എന്തും സംഭവിക്കാം!’; നഗരസഭയിലെ പുതിയ കണക്കുകൾ ഇങ്ങനെ

‘ഇത് പാലയാണ്, എന്തും സംഭവിക്കാം!’; നഗരസഭയിലെ പുതിയ കണക്കുകൾ ഇങ്ങനെ

‘ഇത് പാലയാണ്, എന്തും സംഭവിക്കാം!’ — പാലാ നഗരസഭയിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ കണക്കുകൂട്ടലുകൾ സജീവമാകുന്നു. നിലവിലെ കക്ഷിനില പരിശോധിക്കുമ്പോൾ സ്വതന്ത്ര കൗൺസിലർ മായാ രാഹുലിന് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.നിലവിലെ കണക്കുകൾ പ്രകാരം എൽ.ഡി.എഫ് ക്യാമ്പിൽ 12 അംഗങ്ങളാണ് ഉള്ളത്. ഇതിൽ കേരള കോൺഗ്രസ് (എം) വിഭാഗത്തിലെ 10 കൗൺസിലർമാരും സി.പി.എം വിഭാഗത്തിലെ 2 കൗൺസിലർമാരും ഉൾപ്പെടുന്നു.യു.ഡി.എഫ് ക്യാമ്പിന് 6 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കോൺഗ്രസിന്റെ 2 അംഗങ്ങളും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) 3 അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കൊപ്പം കോൺഗ്രസ് വിമതരായ ബിജു മാത്യുസ്, ടോണി തൈപ്പറമ്പിൽ, രജിതാ പ്രകാശ് എന്നിവരും സ്വതന്ത്ര കൗൺസിലറായ മായാ രാഹുലും ഉൾപ്പെടുന്നുണ്ട്.പുളിക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരും മടങ്ങിയെത്തിയ ലിസിക്കുട്ടി മാത്യുവും യു.ഡി.എഫ് പക്ഷത്തോടൊപ്പമുണ്ടെന്നാണ് നിലവിലെ കണക്കുകൂട്ടൽ.അതുകൊണ്ടുതന്നെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളും അംഗങ്ങളുടെ പിന്തുണയും പരിശോധിക്കുമ്പോൾ മായാ രാഹുൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. എന്നാൽ അവസാന നിമിഷത്തെ നിലപാട് മാറ്റങ്ങളും വോട്ടെടുപ്പിലെ കണക്കുകളും നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *