പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ക്ലാസ് എടുക്കുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണാണ് മലയാളം അധ്യാപകനായ മജോ ജോസഫ് (52), ഇല്ലിക്കൽ മരിച്ചത്.ക്ലാസ് എടുക്കുന്നതിനിടെയാണ് അധ്യാപകൻ കുഴഞ്ഞുവീണത്. പ്രാഥമിക വിവരമനുസരിച്ച് ഹൃദയാഘാതമാണ് മരണകാരണം. സംഭവം സ്കൂൾ അധികൃതരിലും വിദ്യാർഥികളിലും അധ്യാപകരിലും വലിയ ദുഃഖമുണ്ടാക്കി.വിവരം അറിഞ്ഞതിനെ തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. മജോ ജോസഫിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സഹപ്രവർത്തകരും വിദ്യാർഥികളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന മജോ ജോസഫിന്റെ നിര്യാണം വിദ്യാഭ്യാസ സമൂഹത്തിന് വലിയ നഷ്ടമാണ്.
