പാലാ ളാലം പഴയപള്ളിയിൽ മരിയൻ ബൈബിൾ കൺവൻഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 415-ാമത് കല്ലിട്ട തിരുനാളും നടക്കും. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് വിവിധ തിരുനാൾ-ആത്മീയ പരിപാടികൾ സംഘടിപ്പിക്കുന്നത്. ബൈബിൾ കൺവൻഷൻ, തിരുനാൾ ആഘോഷങ്ങൾ, പ്രാർത്ഥനാ ശുശ്രൂഷകൾ എന്നിവയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം.
