പാലാ ഗാന്ധിസ്ക്വയറിൽ ഗാന്ധി പ്രതിമ തിരിച്ചെത്തി

പാലാ ഗാന്ധിസ്ക്വയറിൽ ഗാന്ധി പ്രതിമ തിരിച്ചെത്തി

പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ മഹാത്മാഗാന്ധി പ്രതിമ പുനഃസ്ഥാപിച്ചു. പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിലെ പ്രതിമയ്ക്കാണ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെരിവ് സംഭവിച്ചത്. ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ഓടെയാണ് പ്രതിമയ്ക്ക് ചെരിവ് സംഭവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഫൗണ്ടേഷൻ പ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിമയ്ക്കോ ഗാന്ധിസ്ക്വയറിനോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. പ്രതിമ പ്ലാറ്റ്‌ഫോമിൽ ഉറപ്പിച്ചിരുന്ന സ്ക്രൂവിന് ശക്തമായ ജലപ്രവാഹത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതാണ് പ്രതിമയുടെ ഒരു വശം വേർപെടാൻ കാരണമായത്. അപകടസാധ്യത ഒഴിവാക്കുന്നതിനായി മറ്റ് സ്ക്രൂകളും അഴിച്ചുമാറ്റി പ്രതിമ വെള്ളത്തിൽ നിന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു. പിന്നീട് പ്രതിമ വീണ്ടും ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന്റെ നേതൃത്വത്തിലാണ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടന്നത്. ഇതിനിടെ നഗരസഭ ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുലിന്റെ നിർദ്ദേശപ്രകാരം ഗാന്ധിസ്ക്വയറിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *