കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി; കോട്ടയത്ത് 14–16 വയസ്സുള്ള 9 വിദ്യാർഥികൾ പിടിയിൽ

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി; കോട്ടയത്ത് 14–16 വയസ്സുള്ള 9 വിദ്യാർഥികൾ പിടിയിൽ

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് ചേർത്ത മിഠായി വിതരണം ചെയ്ത സംഭവത്തിൽ കോട്ടയത്ത് 14, 15, 16 വയസ്സുള്ള ഒൻപത് വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തിലാക്കി. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിവിധ കേസുകളിലായി വിദ്യാർഥികളെ കണ്ടെത്തിയത്. കഞ്ചാവിന്റെ ചാറ് ഉപയോഗിച്ച് നിർമിച്ച മിഠായിയിലാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തിൽ ലഭിച്ച മിഠായി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പരിശോധനയിൽ മിഠായിയിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് എക്സൈസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

കോട്ടയം ജില്ലയിൽ വിദ്യാർഥികളിൽനിന്ന് ഇതുവരെ 974 ഗ്രാം കഞ്ചാവ് മിഠായി കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഒരു മിഠായിക്ക് ഏകദേശം അഞ്ച് ഗ്രാം തൂക്കമുണ്ടെന്നും 40 മിഠായികളടങ്ങിയ പാക്കറ്റിന് 200 രൂപയാണ് വിലയെന്നും എക്സൈസ് കണ്ടെത്തി. സ്ഥിരമായി ഉപയോഗിക്കുന്നത് നാഡീവ്യൂഹത്തെ ബാധിക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകി. ഒരു കോളജ് വിനോദയാത്രയ്ക്കിടെ വിദ്യാർഥി കുഴഞ്ഞുവീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലും കഞ്ചാവ് മിഠായി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *