രാജ്യത്ത് BSNL 4G-5G വ്യാപനം ശക്തമാക്കുന്നു; ₹77,000 കോടിയുടെ വൻ നിക്ഷേപ പദ്ധതി

രാജ്യത്ത് BSNL 4G-5G വ്യാപനം ശക്തമാക്കുന്നു; ₹77,000 കോടിയുടെ വൻ നിക്ഷേപ പദ്ധതി

രാജ്യത്തെ ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ബി.എസ്.എൻ.എൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നെറ്റ്‌വർക്ക് വികസനത്തിനായി ₹77,000 കോടി നിക്ഷേപിക്കാനുള്ള പദ്ധതിയാണ് ബി.എസ്.എൻ.എൽ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിൽ മികച്ച മൊബൈൽ കണക്റ്റിവിറ്റി എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി ഏകദേശം 2 ലക്ഷം പുതിയ 4ജി സൈറ്റുകൾ സ്ഥാപിക്കാനും രാജ്യത്തെ ഏകദേശം 98 ശതമാനം പ്രദേശങ്ങളിലും നെറ്റ്‌വർക്ക് കവറേജ് എത്തിക്കാനും ലക്ഷ്യമിടുന്നു. നിലവിലുള്ള 4ജി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രധാന മേഖലകളിൽ 5ജി സേവനവും വ്യാപിപ്പിക്കാനാണ് ബി.എസ്.എൻ.എല്ലിന്റെ നീക്കം.രാജ്യത്തെ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്ന നിരക്കിൽ വിശ്വസനീയമായ ടെലികോം സേവനങ്ങൾ നൽകുന്നതിനൊപ്പം സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കാൻ കഴിയുന്ന നിലയിലേക്ക് സ്ഥാപനത്തെ ഉയർത്തുകയാണ് ലക്ഷ്യം. 2028-29 സാമ്പത്തിക വർഷത്തോടെ ബി.എസ്.എൻ.എല്ലിനെ ലാഭത്തിലാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.നെറ്റ്‌വർക്ക് വികസനം, 4ജി വ്യാപനം, 5ജി സേവനങ്ങളുടെ തുടക്കം എന്നിവ യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ടെലികോം മേഖലയിലെ ബി.എസ്.എൻ.എല്ലിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. വൻ നിക്ഷേപത്തോടെ ബി.എസ്.എൻ.എൽ വീണ്ടും ടെലികോം രംഗത്ത് നിർണായക ശക്തിയായി മാറുമോ എന്നതാണ് ഇനി ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *