ഏറ്റുമാനൂർ പേരൂരിൽ 90 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

ഏറ്റുമാനൂർ പേരൂരിൽ 90 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കോട്ടയം ഏറ്റുമാനൂർ പേരൂരിലെ ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 90 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.ഓപ്പറേഷൻ തണ്ടർന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം എക്സൈസ് സംഘം ഗോഡൗണിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വലിയ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഉണ്ണിക്കുട്ടൻ പി.ആറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉൽപ്പന്നങ്ങൾ എവിടെ നിന്നാണ് എത്തിച്ചതെന്നും വിതരണ ശൃംഖലയിൽ മറ്റാർക്കെല്ലാം പങ്കുണ്ടെന്നും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *