2026 ലോകകപ്പ് ഫൈനലിന് പിന്നാലെയുണ്ടായ കയ്യാങ്കളിയിൽ അർജന്റീന താരം ലിയാൻഡ്രോ പാരെഡെസിന് ഫിഫയുടെ കടുത്ത നടപടി. സംഭവത്തിൽ പാരെഡെസിന് 10 മത്സരങ്ങളുടെ വിലക്കും 90,000 യുഎസ് ഡോളർ പിഴയും ഫിഫ അച്ചടക്ക സമിതി വിധിച്ചു. ഇത് ഏകദേശം ₹80–86 ലക്ഷം വരും.
സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിന് ശേഷം നടന്ന സംഘർഷത്തിലാണ് പാരെഡെസ് ഉൾപ്പെട്ടത്. സ്പാനിഷ് താരം ഗവിയെ തള്ളിയിടുകയും എറിക് ഗാർസിയയുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവത്തിലാണ് നടപടി.
സംഭവത്തിൽ അർജന്റീനയുടെ മറ്റൊരു താരം നഹുവൽ മോളിനയ്ക്ക് ഏഴ് മത്സര വിലക്കും 90,000 ഡോളർ പിഴയും ലഭിച്ചു. തിയാഗോ അൽമാഡയ്ക്ക് ഒരു മത്സര വിലക്കും 30,000 ഡോളർ പിഴയും ലഭിച്ചു. അർജന്റീനയുടെ സഹപരിശീലകൻ റോബർട്ടോ അയാലയ്ക്ക് മൂന്ന് മത്സര വിലക്കും 30,000 ഡോളർ പിഴയുമാണ് ശിക്ഷ. സ്പെയിൻ താരം ഗവിക്കും ഒരു മത്സര വിലക്ക് ലഭിച്ചു.
ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് പുറമെ അർജന്റീന ഫുട്ബോൾ അസോസിയേഷനും വിവിധ നിയമലംഘനങ്ങളുടെ പേരിൽ 3.21 ലക്ഷം യുഎസ് ഡോളർ പിഴ നേരിട്ടു.

