ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിച്ചു; കേസുകൾ പതിനായിരത്തിലേക്ക്, 21 കിലോയോളം എംഡിഎംഎ പിടികൂടി

ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിച്ചു; കേസുകൾ പതിനായിരത്തിലേക്ക്, 21 കിലോയോളം എംഡിഎംഎ പിടികൂടി

ലഹരിമാഫിയക്കെതിരെ കേരള പൊലീസ് ശക്തമാക്കിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. സെപ്റ്റംബർ 2 വരെയുള്ള കണക്കുകൾ പ്രകാരം 9896 കേസുകളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിശോധനകളിലും റെയ്ഡുകളിലുമായി 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി മഞ്ചേരി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓരോ കോടതിയിലും 11 തസ്തികകൾ വീതം ഉൾപ്പെടെ ആകെ 33 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ 10,600 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ലഹരിമാഫിയക്കെതിരായ പരിശോധനകളും തുടരന്വേഷണങ്ങളും കൂടുതൽ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *