ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിൽ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ക്ലാസ് എടുക്കുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണാണ് മലയാളം അധ്യാപകനായ മജോ ജോസഫ് (52), ഇല്ലിക്കൽ മരിച്ചത്.ക്ലാസ് എടുക്കുന്നതിനിടെയാണ് അധ്യാപകൻ കുഴഞ്ഞുവീണത്.

Read More

പാലായിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

പാലാ പുലിയന്നൂരിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. പുലിയന്നൂരിലെ കൃഷ്ണവിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്.പ്രാഥമിക വിവരമനുസരിച്ച് വീടിന്റെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തീ പടർന്നതിനെ തുടർന്ന്

Read More

“മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലയ്ക്ക് അപമാനം”; എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് കാപ്പൻ തീരുമാനിക്കട്ടെയെന്ന് ജോസ് കെ മാണി

ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ശിക്ഷ ലഭിച്ച സംഭവം പാലാ നിയോജകമണ്ഡലത്തിന് അപമാനകരമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്ന കാര്യത്തിൽ

Read More

പള്ളിക്കത്തോട്ടിൽ വാതിൽ പൊളിച്ച് മോഷണം; ആളില്ലാത്ത സമയത്ത് വൻ കവർച്ച

കോട്ടയം പള്ളിക്കത്തോട്ടിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം. വീട്ടിലെ പ്രധാന വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്നാണ് ലഭിക്കുന്ന വിവരം. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് മോഷണം നടന്നത്.വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയതോടെയാണ് മോഷണവിവരം

Read More

ഞങ്ങൾക്കുമുണ്ടെടാ മടക്കണ ഫോൺ; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഉടൻ

ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ആപ്പിൾ എത്തുന്നതായി പുതിയ റിപ്പോർട്ടുകൾ. കമ്പനിയുടെ ആദ്യ മടക്കാവുന്ന ഐഫോൺ അടുത്ത മാസം തന്നെ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. പുതിയ ഫോൺ പ്രീമിയം വിഭാഗത്തിൽ അവതരിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കമെന്നും

Read More

കോട്ടയത്ത് 1.650 കിലോ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

ഓണത്തിന് മുന്നോടിയായി എക്സൈസ് വകുപ്പ് സംഘടിപ്പിച്ച പ്രത്യേക പരിശോധനയുടെ ഭാഗമായി കോട്ടയം നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. ജയ്പുർ സ്വദേശിയായ മുഹമ്മദ് മർസൂദ് ഖാൻ (47) ആണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ്

Read More