പാകിസ്ഥാനിലെ ആണവകേന്ദ്രത്തിന് സമീപം വീണത് ഇസ്രയേൽ നിർമിത ഹരോപ് ഡ്രോൺ; വിശദീകരണവുമായി അനിൽ ചൗഹാൻ

പാകിസ്ഥാനിലെ ആണവകേന്ദ്രത്തിന് സമീപം വീണത് ഇസ്രയേൽ നിർമിത ഹരോപ് ഡ്രോൺ; വിശദീകരണവുമായി അനിൽ ചൗഹാൻ

ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ. റഡാറുകൾ ലക്ഷ്യമിട്ട് എത്തിയ ഇസ്രയേൽ നിർമിത ഹരോപ് ഡ്രോൺ ഇന്ധനം തീർന്നതിനെ തുടർന്ന് കിരാന ഹിൽസിൽ പതിച്ചതാകാമെന്നാണ് അനിൽ ചൗഹാൻ വ്യക്തമാക്കിയത്.

സാർഗോധയ്ക്ക് സമീപമുള്ള റഡാറുകളെയാണ് ഡ്രോൺ ലക്ഷ്യമിട്ടിരുന്നതെന്നാണ് വിശദീകരണം. കിരാന ഹിൽസ് സാർഗോധയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ്. ലക്ഷ്യം കണ്ടെത്തുന്നതിനായി ഡ്രോൺ നിശ്ചിത സമയത്തേക്ക് പ്രദേശത്ത് ചുറ്റിക്കറങ്ങുകയും ലക്ഷ്യം കണ്ടെത്താനാകാതെ വന്നാൽ മറ്റൊരിടത്ത് പതിക്കുകയും ചെയ്യുമെന്നാണ് അനിൽ ചൗഹാൻ വിശദീകരിച്ചത്.

കിരാന ഹിൽസിനെ ഇന്ത്യ മനഃപൂർവം ലക്ഷ്യമിട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വ്യോമസേനാ ഉദ്യോഗസ്ഥർ നടത്തിയ വിശദീകരണത്തോടും ഇത് യോജിക്കുന്നതാണ്.

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ കിരാന ഹിൽസിൽ ഡ്രോൺ പതിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുതിയ വെളിപ്പെടുത്തലോടെ സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *