അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ മുന്നറിയിപ്പ്

അതിശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ മുന്നറിയിപ്പ്

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD)യുടെ പുതിയ മുന്നറിയിപ്പുപ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ രാവിലെ 8.30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *