നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ 17 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ത്യക്കാരടക്കം ഏകദേശം 400 പേരെ കാണാതായതായാണ് റിപ്പോർട്ട്. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ നേപ്പാൾ സർക്കാരുമായി ഏകോപിച്ച് പ്രവർത്തിക്കുകയാണ്.
നേപ്പാളിലെ പ്രളയസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും ബിഹാറിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ അധികൃതർ നിർദേശം നൽകി.
